JHL

JHL

രിഫാഈ ദഫ് റാത്തീബ് വാർഷികവും മതപ്രഭാഷണവും 25 ന് ആരംഭിക്കും

 


കുമ്പള(www.truenewsmalayalam.com) : ഇച്ചിലങ്കോട് പച്ചമ്പള സിറാജുൽ മുനീർ ദഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 

രിഫാഈ ദഫ് റാത്തീബ് 28-ാം വാർഷികവും നാല് ദിവസത്തെ മതപ്രഭാഷണവും ജനുവരി 25 മുതൽ 28 വരെ സക്കരിയ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

വ്യാഴാഴ്ച വൈകിട്ട് നാലിന് സക്കരിയ മസ്ജിദ് മുൻ പ്രസിഡൻറ് മഹ്മൂദ് ഹാജി പച്ചമ്പള പതാക ഉയർത്തും. 

രാത്രി 8 മണിക്ക് കെ.എസ്. ശമീം തങ്ങൾ കുമ്പോൽ, മത പ്രഭാഷണം ഉദ്ഘാടനം ചെയ്യും.

പ്രസിഡൻ്റ് മജീദ് പച്ചമ്പള അധ്യക്ഷനാകും.അബ്ദുൽ വഹാബ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. അഹ്മദ് കബീർ ഹുദവി സംസാരിക്കും. 

26.ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് മജീദ് ബാഖവി കൊടുവള്ളി മുഖ്യ പ്രഭാഷണവും ,ഇർഷാദ് ഫൈസി വെള്ളാര ആമുഖ പ്രഭാഷണവും നടത്തും.

27.ന് ശനിയാഴ്ച വൈകിട്ട് 6.30ന് മദനീയം മജ്ലിസിന് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും.28 ഞായറാഴ്ച രാത്രി 8 മണിക്ക് ഹംസ മിസ്ബാഹി ഓട്ടപ്പദവ് മുഖ്യ പ്രഭാഷണവും ഇഖ്ബാൽ ഫൈസി ആമുഖ പ്രഭാഷണവും നടത്തും.ഹസൈനാർ സുഹ് രി, സിദ്ധീഖ് ഫൈസി ഇർഫാനി സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് മജീദ് പച്ചമ്പള, ജന.സെക്രട്ടറി ഫാറൂഖ് പച്ചമ്പള, ട്രഷറർ നൗഷാദ് പച്ചമ്പള, വൈസ് പ്രസിഡൻ്റ് സമദ് ദേർ ജാൽ, സക്കരിയ മസ്ജിദ് പ്രസിഡൻ്റ് അഷ്റഫ് പച്ചമ്പള, അസീസ് വക്കീൽ സംബന്ധിച്ചു.

No comments