JHL

JHL

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ ജീവിത ശൈലി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി


മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ ന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം ഗോവിന്ദ പൈ ഗവൺമെന്റ് കോളേജിൽ ജീവിത ശൈലി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.

 വിദ്യാർത്ഥിനികൾക്ക് ഹീമോഗ്ലോബിൻ ടെസ്റ്റ്‌ നടത്തി. മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ പ്രഭാകർ റൈ ഉദ്ഘാടനം ചെയ്തു.

 പ്രിൻസിപ്പൽ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. അഡോളസെന്റ് കൗൺസിലർ അവിത ക്ലാസ് എടുത്തു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ,അഖിൽ കെ,വിപിൻ രാജ്,ഷാഫി സി എച്, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സ് സഫ്ന ബീഗം ,എം എൽ എസ് പി, ആശ വർക്കർ, അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

കോളേജ് യൂണിയൻ ചെയർമാൻ അഭിറാം, ഐ ക്യു എ സി കോർഡിനേറ്റർ അഗ്നെയ് സായ് സംസാരിച്ചു.

ഡോ. ലക്ഷ്മി പ്രകാശ് സ്വാഗതവും,ഇൻചാർജ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രമീൻ ടി എസ് നന്ദിയും പറഞ്ഞു.

No comments