ദേശീയപാതവികസനം; ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സ്ഥലം കണ്ടെത്താൻ ത്രിതല പഞ്ചായത്തുകൾ നടപടി സ്വീകരിക്കണം - മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ(www.truenewsmalayalam.com) ദേശീയപാത വികസനത്തിലൂടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഓട്ടോ സ്റ്റാൻഡ് നഷ്ടപ്പെട്ട ഓട്ടോ റിക്ഷാ തൊഴിലാളികൾക്ക് അവരുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടാതിരിക്കാൻ ത്രിതല പഞ്ചായത്തുകൾ സ്ഥലം കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന്മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ദേശീയപാത വികസനം തുടങ്ങിയത് മുതൽ ജില്ലയിലെ ദേശീയപാതയോരത്തുള്ള ആയിരക്കണക്കിന് ഓട്ടോ തൊഴിലാളികൾക്ക് ഓട്ടോ സ്റ്റാൻഡുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.
തൊഴിലാളികളാകട്ടെ ഓട്ടോകൾ നിർത്തിയിടാൻ സ്ഥലം കണ്ടെത്താനുള്ള പെടാപാടിലാണ്. തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം അടഞ്ഞു പോകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.
അതുകൊണ്ടുതന്നെ ഓട്ടോ സ്റ്റാൻഡുകൾക്ക് പുതിയ സ്ഥലങ്ങൾ കണ്ടെത്താൻ ത്രിതല പഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് വിജയകുമാർ അധ്യക്ഷത വഹിച്ചു.യോഗം മൊഗ്രാൽ വലിയ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി എം സുഹൈബ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു.
ഭാരവാഹികളായ അബ്ദുള്ളകുഞ്ഞി നട് പളം, , പിഎം മുഹമ്മദ് കുഞ്ഞി, ബിഎ മുഹമ്മദ് കുഞ്ഞി,അഷ്‌റഫ് പെർവാഡ്, അബ്ദുള്ള ആസാദ് നഗർ,എസ് കെ ഇക്ബാൽ,എഎം സിദ്ദിഖ് റഹ്മാൻ,മുഹമ്മദ് പേരാൽ,എംഎ മൂസ, ഖാദർ മൊഗ്രാൽ, മുഹമ്മദ് അബ്ക്കോ, മുഹമ്മദ് സ്മാർട്ട്,മുഹമ്മദ് അഷ്‌റഫ് സാഹിബ്,മഹ്‌റൂഫ് എന്നിവർ സംബന്ധിച്ചു. ട്രഷറർ എച്ച്എം കരീം നന്ദി പറഞ്ഞു.
Post a Comment