JHL

JHL

ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ; 'സസ്നേഹം സഹപാഠിക്ക്' സ്നേഹവീടിന് കുറ്റിയടിച്ചു


മൊഗ്രാൽ(www.truenewsmalayalam.com) : 'സസ്നേഹം സഹപാഠിക്ക് ' എന്ന പേരിൽ മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് പ്രഖ്യാപിച്ച സ്നേഹ വീടിൻ്റെ കുറ്റിയടിക്കൽ  ചടങ്ങ് നാട്ടുകാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സ്കൂൾ എസ് എം സി ചെയർമാൻ കൂടിയായ സയ്യിദ് ഹാദി തങ്ങൾ കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു. മൊഗ്രാലിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും അധ്യാപകരും രക്ഷിതാക്കളും ബന്ധുജനങ്ങളുമടക്കം നിരവധി പേർ വികാര നിർഭരമായ ചടങ്ങിൽ പങ്കെടുത്തു.

അകാലത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന സഹപാഠിക്ക് സ്വന്തമായൊരു വീട് വെച്ച് നൽകാൻ ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ മുന്നിട്ടിറങ്ങിയ മഹത്തായ പദ്ധതിയാണ് 'സസ്നേഹം സഹപാഠിക്ക്'.

കുമ്പള ഗ്രാമ പഞ്ചായത്തംഗം  റിയാസ് മൊഗ്രാൽ, പി. ടി.എ പ്രസിഡൻ്റ്  സിദ്ദീഖ് റഹ്മാൻ, എം.പി.ടി.എ പ്രസിഡൻ്റ്  നജ്മുന്നിസ മൂസ, ഹെഡ്മാസ്റ്റർ അബ്ദുൾ ബഷീർ.എം.എ, പി.ടി.എ വൈസ് പ്രസിഡൻ്റ് അബ്ദുള്ളക്കുഞ്ഞി നടുപ്പള്ളം, എസ്.എം.സി വൈസ് ചെയർമാൻ ടി.കെ ജാഫർ, ഫോക്കസ്-24 ചെയർമാൻ മാഹിൻ മാസ്റ്റർ,മൊഗ്രാൽ ദേശീയ വേദി പ്രസിഡന്റ്‌ എം വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മോഹനൻ മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് ജാൻസി ചെല്ലപ്പൻ എന്നിവർക്ക് പുറമെ പി.ടി.എ, എസ്.എം.സി, മദർ പി.ടി.എ നിർവ്വാഹക സമിതി അംഗങ്ങളും അധ്യാപകരും സാംസ്കാരിക പ്രവർത്തകരും പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.


No comments