JHL

JHL

സംസ്ഥാന സ്കൂൾ കലോത്സവം: അറബി ഗാനത്തിൽ എ ഗ്രേഡ് നേടിയ മൊഗ്രാൽ ജി.വി.എച്ച്.എസ്എസിലെ മഹറൂഫിനെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു

 


മൊഗ്രാൽ(www.truenewsmalayalam.com) :  ഇശൽ മഴ പെയ്യുന്ന ഗ്രാമത്തിന് വീണ്ടും എ ഗ്രേഡ്. സംസ്ഥാന തല സ്കൂൾ കലോത്സവത്തിൽ അറബി ഗാനത്തിൽ എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൊഗ്രാൽ ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മഹറൂഫിനെ മൊഗ്രാൽ ദേശീയവേദി മെമെന്റോയും, ഉപഹാരവും നൽകി അനുമോദിച്ചു.

 മഹറൂഫിന് മുൻ പഞ്ചായത്ത് അംഗം ടിഎം ശുഹൈബ് മെമെന്റോയും, മൊഗ്രാലിന്റെ അനുഗ്രഹീത കലാകാരൻ എസ്കെ ഇഖ്ബാൽ ഉപഹാരവും നൽകി അനുമോദിച്ചു.

യോഗത്തിൽ പ്രസിഡണ്ട് വിജയകുമാർ അധ്യക്ഷത വഹിച്ചു.യോഗം ടി എംസുഹൈബ് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു.

ഭാരവാഹികളായ അബ്ദുള്ളകുഞ്ഞി നട് പളം, , പിഎം മുഹമ്മദ് കുഞ്ഞി, ബിഎ മുഹമ്മദ് കുഞ്ഞി,അഷ്‌റഫ്‌ പെർവാഡ്, അബ്ദുള്ള ആസാദ് നഗർ,എഎം സിദ്ദിഖ് റഹ്മാൻ,മുഹമ്മദ് പേരാൽ,എംഎ മൂസ, ഖാദർ മൊഗ്രാൽ, മുഹമ്മദ് അബ്ക്കോ, മുഹമ്മദ് സ്മാർട്ട്‌,മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്‌ എന്നിവർ സംബന്ധിച്ചു. ട്രഷറർ എച്ച്എം കരീം നന്ദി പറഞ്ഞു.


No comments