ഷിറിയയിൽ ആംബുലൻസും വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടാറ്റോ സുമോയും കൂട്ടിയിടിച്ച് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു; നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
കുമ്പള(www.truenewsmalayalam.com): ഷിറിയയിൽ സ്കൂൾ വാനും ആംബുലൻസും കൂട്ടിയിടിച്ച് രോഗി മരിച്ചു.
നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. കണ്ണൂർ കാടാച്ചിറ സ്വദേശി സുരേഷ് കുമാർ (48) ആണ് മരിച്ചത്.
ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തീവ്ര പരിചരണ സംവിധാനമുള്ള ആംബുലൻസിൽ മംഗളൂരുവിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടത്തിൽ പെട്ടത്.
ഷിറിയ പാലത്തിനടുത്ത് വച്ചാണ് അപകടം ഉണ്ടായത്. ശേഷം മറ്റൊരു ആംബുലൻസ് വരുത്തി മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ രോഗി മരണപ്പെടുകയായിരുന്നു.
ആറു വിദ്യാർത്ഥികളെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിബില (12) നസ്രിയ (11)
ബാസില (13) ബാസിത് (8) മുഹമ്മദ് ബാകിർ (15) മുഈനുദ്ധീൻ ബാരിഷ് (11)
എന്നീ വിദ്യാർത്ഥികളാണ് കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയത്.
സുഫൈയർ (22) നെബീല (10) അജ്മൽ (7) ബാകിർ (15) ബാസിത് (7)
Post a Comment