JHL

JHL

കുടുംബങ്ങൾ വഴികേടിലാവാതിരിക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കണം; ഇ.പി അബുബക്കർ അൽ ഖാസിമി പത്തനാപുരം


ആലംപാടി(www.truenewsmalayalam.com) : വിശ്വാസം ഉറപ്പിച്ചും ആധുനികതയിൽ അടിമപ്പെടാതെയും കുടുംബങ്ങളെ നല്ല വഴിയിൽ ചലിപ്പിക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രദ്ദിക്കണമെന്ന് പ്രമുഖ പ്രഭാഷകൻ ഹാഫിള് ഇ പി അബുബക്കർ അൽ ഖാസിമി പത്തനാപുരം പറഞ്ഞു.

ആലംപാടി നവീകരിച്ച ഖിള്ർ ജുമാ മസ്ജിൻ്റെ ഉൽഘാടനത്തിൻ്റേയും ഉദയാസ്തമന നേർച്ചയുടെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഖത്തീബ് പിവി അബ്ദുൽ സലാം ദാരിമി, കെ. അബ്ദുല്ല കുഞ്ഞി ഹാജി,എ.മമ്മിഞ്ഞി, സിഎച്ച്എം.അബ്ദുൽ റഹ്മാൻ, അബ്ദുൽ ഖാദർ ഹാജി മിഹ്റാജ്, മുഹമ്മദ് ചൂരി, മാഹിൻ മേനത്ത് എന്നിവർ സംബന്ധിച്ചു.


No comments