JHL

JHL

കുമ്പളയിലെ വിശ്വനാഥ ഗട്ടിയുടെ കുടുംബത്തിനായി നിർമ്മിച്ച വീടിൻ്റെ താക്കോലും ധനസഹായവും കൈമാറി കേരള ബാങ്ക്


ചൗക്കി(www.truenewsmalayalam.com) : കേരള ബാങ്ക് കുമ്പള ബ്രാഞ്ചിലെ കളക്ഷൻ ഏജൻ്റായി ജോലി ചെയ്യുന്നതിനിടെ മരിച്ച കുമ്പളയിലെ വിശ്വനാഥ ഗട്ടിയുടെ കുടുംബത്തിന് ചൗക്കി കല്ലങ്കൈയിൽ നിർമിച്ച വീടിൻ്റെ താക്കോൽ ദാനവും ധനസഹായവും കൈമാറി. 

കേരള ബാങ്കിൻ്റെ ജില്ലയിലെ മുഴുവൻ ജീവനക്കാരും അവരുടെ ശമ്പളത്തിൽ നിന്നും നിശ്ചിത തുക മാറ്റിവെച്ചാണ് സഹപ്രവർത്തകനായ വിശ്വനാഥനെൻ്റെ കുടുംബത്തിന് 11 ലക്ഷത്തിലേറെ തുക ചിലവിൽ സ്നേഹവീടൊരുക്കിയത്.

അഞ്ച് ലക്ഷം രൂപയും ചടങ്ങിൽ കുടുംബത്തിന് കൈമാറി. 

രാവിലെ 9 ന് ബാങ്കിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ ലളിതമായ ചടങ്ങിൽ വീടിൻ്റെ താക്കോൽ ദാനം കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. 

.കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം അധ്യക്ഷതവഹിച്ചു. ഡയറക്ടർ വൽസല കുമാരി, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.സി സഹദേവൻ,

ജനറൽ മാനേജർ അബ്ദുൽ മുജീബ്, ഡപ്യൂട്ടി ജനറൽ മാനേജർ രഹന സി.വി, പ്രകാശ് റാവു, കൺവീനർ രാജൻ.ടി, ഉണ്ണികൃഷ്ണൻ.പി, കെ.വി ബാലഗോപാലൻ സംസാരിച്ചു

No comments