JHL

JHL

ദേശിയ പാത നിർമ്മാണത്തിന് ഒരു ബലിയാട് കൂടി. ഇരുചക്ര വാഹനം റോഡിന് സമീപത്തെ കുഴിയില്‍ വീണ് പരിക്കേറ്റ് മണിക്കൂറോളം കിടന്ന യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു

മഞ്ചേശ്വരം : ദേശിയ പാത നിർമ്മാണത്തിന് ഒരു ബലിയാട് കൂടി. ഇരുചക്ര വാഹനം  റോഡിന് സമീപത്തെ കുഴിയില്‍ വീണ് പരിക്കേറ്റ് മണിക്കൂറോളം കിടന്ന യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു. ഉപ്പള മുസ്സോടി സ്വദേശി സിടി മന്‍സിലിലെ സര്‍ഫ്രാസ്(34) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന   മുസ്സോടി സ്വദേശി എം.എം മുസ്തഫ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ശനിയാഴ്ച രാത്രി പത്തുമണിയോടെ മഞ്ചേശ്വരം ദേശീയപാതയിലെ അണ്ടര്‍പാസിന് സമീപത്താണ് അപകടം. സര്‍ഫ്രാസ് സഞ്ചരിച്ച ബൈക്ക് ദേശീയപാത പണിയുന്നതിനായി സ്ഥാപിച്ച കുഴിയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇരുവരും കുഴിയില്‍ വീണത് ആരുമറിഞ്ഞില്ല. മണിക്കൂറുകൾക്ക് ശേഷമാണ് ഇവരെ അതിലൂടെ യാത്രചെയ്യുകയായിരുന്നയാളുടെ ശ്രദ്ധയിൽ പെട്ടത്.   ഓടിക്കൂടിയ നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരത്തെ ആംബുലന്‍സ് ഡ്രൈവര്‍ അസ്ലം ഇരുവരെയും കുഴിയില്‍ നിന്ന് പുറത്തെത്തിച്ചു. പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ സര്‍ഫ്രാസ് മരിച്ചു. ഓട്ടോഡ്രൈവറാണ് മരണപ്പെട്ട സര്‍ഫ്രാസ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം  ഖബറടക്കി. മുസ്സോടിയിലെ ഷറഫുദ്ദീനിന്റെയും സുബൈദയുടെയും മകനാണ്. സൈനയാണ് ഭാര്യ. ഏകസ സഹോദരി സഫ്രീന.

No comments