75 ആം റിപ്പബ്ലിക്ക് ദിനം; മൊഗ്രാൽ മീലാദ് നഗറിൽ പതാക ഉയർത്തി ആഘോഷിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : രാജ്യത്തിന്റെ 75-മത് റിപ്പബ്ലിക് ദിനാഘോഷം നാടെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. മൊഗ്രാൽ മീലാദ് നഗറിൽ മീലാദ് കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ പതാക ഉയർത്തി. ചടങ്ങിൽ പ്രസിഡണ്ട് ടിപി ഫൈസൽ അധ്യക്ഷത വഹിച്ചു. സീനിയർ അംഗം എംഎ മൂസ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്കിനെ ചെറുതാക്കിയുള്ള തമിഴ്നാട് ഗവർണർ ആർഎൻ രവിയുടെ പ്രസ്താവനയിൽ ചടങ്ങ് പ്രതിഷേധിച്ചു. രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്നിവരെ ചെറുതാക്കി കാണിക്കാനുള്ള ഗവർണറുടെ നീക്കം അപലനീയമാണ്.
സ്വന്തമായ രീതിയിൽ വ്യാഖ്യാനിക്കാനുള്ളതല്ല ചരിത്രമെന്ന് ഗവർണർ ഓർക്കണം. ചരിത്രത്തെ വളച്ചൊടിച്ചുള്ള ഗവർണറുടെ ശ്രമം അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല. അദ്ദേഹത്തെ ഗവർണർ സ്ഥാനത്തുനിന്ന് രാഷ്ട്രപതി ഇടപെട്ട് നീക്കണമെന്നും മീലാദ് കമ്മിറ്റി ആവശ്യപ്പെട്ടു.
ചടങ്ങിൽ ടിപി മുഹമ്മദ്, ടിഎം ഇബ്രാഹിം, മഹ്ശൂഖ്, ഷുറയ്ക്ക്, അബ്ദുൽ നാസർ, അദ്‌നാൻ ടിപി, ഹാഷിർ, റാസി, ഷൈൻ, ഫാസ്സ, ഫസൽ, അബു, റിഹാൻ, ഹൌഫ് എന്നിവർ സംബന്ധിച്ചു. ഷുറയ്ക്ക് നന്ദി പറഞ്ഞു.
Post a Comment