JHL

JHL

ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു ; വയനാട് സ്വദേശിനിയാണ്

കോഴിക്കോട് ഡിജിറ്റൽ കംപനിയിൽ എച് ആർ മാനജറായി ജോലി ചെയ്തുവരികയായിരുന്ന യുവതിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ വൈത്തിരി തരിയോട് മഞ്ചുമലയിൽ വീട്ടിലെ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ബേക്കൽ മാസ്തിക്കുണ്ടിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.     ജോലി സംബന്ധമായ ആവശ്യാർഥം കോഴിക്കോട് നിന്ന് മംഗ്ളൂറിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച നമ്പറുകളിൽ നിന്ന് ബന്ധുക്കളെ വിളിച്ചാണ് യുവതിയെ തിരിച്ചറിഞ്ഞത്.

മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ജോസഫ് എന്ന ജോയി - മോളി എന്ന ഹേമ ദമ്പതികളുടെ മകളാണ് മരിച്ച ഐശ്വര്യ ജോസഫ്. അക്ഷ ഏക സഹോദരിഅവിവാഹിതയാണ്.ജോലിയുടെ ഭാഗമായാണ് ഇവര്‍ ഇന്നലെ മംഗളൂരുവിലേയ്ക്കു നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്തത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്. 



No comments