കടമ്പർ മഖാം ഉറൂസ്; മതപ്രഭാഷണം ജനുവരി 1 മുതൽ 12 വരെ
കുമ്പള.കടമ്പാർ വലിയുള്ളാഹി ഹാജിയാർ ഉപ്പാപ മഖാം ഉറൂസും പതിനൊന്ന് ദിവസത്തെ മതപ്രഭാഷണവും ജനുവരി ഒന്ന് മുതൽ 12വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒന്നിന് വൈകിട്ട് 4 മണിക്ക് അത്താഉള്ള തങ്ങൾ എം.എ പതാക ഉയർത്തും. മഖാം സിയാറത്തിന് കുമ്പോൽ കെ.എസ്. ആറ്റക്കോയ തങ്ങൾ പതാക ഉയർത്തും. രാത്രി 8.30 ന് കെ.ജെ. ജഅഫർ സാദിഖ് തങ്ങൾ കുമ്പോൽ മതപ്രഭാഷണം ഉദ്ഘാടനം ചെയ്യും.
ജമാഅത്ത് പ്രസിഡൻ്റ് അബൂബക്കർ ഹൊസമനെ അധ്യക്ഷനാകും.
ഖത്തീഖ് അബ്ബാസ് ദാരിമി അൽ മുർഷിദി ആമുഖ പ്രഭാഷണം നടത്തും.ഹാഫിള് മഷൂദ് സഖാഫി ഗൂഡല്ലൂർ മുഖ്യപ്രഭാഷണം നടത്തും.
തുടർന്നുള്ള ദിവസങ്ങളിൽ അബ്ദുൽ റഹിമാൻ ഷഹീർ അൽ ബുഖാരി,ഹംസ മിസ്ബാഹി ഓട്ടപ്പദവ്, ഇബ്രാഹീം ബാത്തിഷതങ്ങൾ ആനക്കൽ, ഷുഹൈബുൽ ഹൈതമി വാരാമ്പറ്റ,ഷംസുദ്ധീൻ തങ്ങൾ അൽ ബാഅലവി ഗാന്ധി നഗർ,ഡോ ഫാറൂഖ് നഈമി കൊല്ലം, ഉമ്മർ മുസ് ലിയാർ കിഴ്ശ്ശേരി, എസ്.എസ്. ശമീർ ദാരിമി കൊല്ലം,പാത്തൂർ അഹ്മദ് മുസ് ലിയാർ അൽ ഖാസിമി, സയ്യിദ് എൻ.പി.എം സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുങ്കൈ, അൻവർ മുഹിയുദ്ധീൻ ഹുദവി ആലുവ, ശിഹാബുദ്ധീൻ തങ്ങൾ മദക്ക,നൗഫൽ സഖാഫി കളസ,പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ, യു.കെ മുഹമ്മദ് ഹനീഫ് നിസാമി അൽമുർഷിദി മൊഗ്രാൽ പ്രഭാഷണത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകും.
നാലിന് വൈകിട്ട് 6.30ന് മദനീയം മജ്ലിസിന് ലത്തീഫ് സഖാഫി കാന്തപുരം,ഏഴിന് രാത്രി 8.30 ന് നൂറേ അജ്മീർ ആത്മീയ മജ്ലിസിന് വലിയുദ്ധീൻ ഫൈസി വാഴക്കാട് എന്നിവർ നേതൃത്വം നൽകും.
10 ന് ഉച്ചയ്ക്ക് 2.30 ന് മാനവ സൗഹാർദ സംഗമം നടക്കും.
എ.കെ.എം അഷ്റഫ് എം.എൽ.എ, മുനീർ ഹുദവി വിളയിൽ, ശ്രീമദ് ആത്മദാസ് യമി, ഫാദർ ടോമി സംബന്ധിക്കും.
11 ന് രാത്രി 7. ന് സമാപന സമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
സമസ്ത സെക്രട്ടി പ്രെ. ആലിക്കുട്ടി മുസ് ലിയാർ പ്രാർത്ഥന നടത്തും.
മുദരിസ് എം.പി മുഹമ്മദ് സഅദി അധ്യക്ഷനാകും.
ഹാഫിള് സിറാജുദ്ധീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും.
കർണാടക സ്പീകർ യു.ടി ഖാദർ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി സംസാരിക്കും.
12 ന് രാവിലെ 10ന് കെ.എസ് അലി തങ്ങൾ കുമ്പോൽ മൗലീദ് മജ്ലിസിന് നേതൃത്വം നൽകും.
സിറാജ് മുസ് ലിയാർ പ്രാർത്ഥന നടത്തും.
വാർത്താ സമ്മേളനത്തിൽ ഖത്തീബ് അബ്ബാസ് ദാരിമി അൽ മുർഷിദി, ജമാഅത്ത് പ്രസിഡൻ്റ് അബൂബക്കർ ഹൊസമനെ, ജന.സെക്രട്ടറി ഹമീദ് കെ.കെ, ഉറൂസ് കമ്മിറ്റി പ്രസിഡൻ്റ് കരീം അൽബറക്ക, ഉറൂസ് കമ്മിറ്റി ജന.സെക്രട്ടറി മാമു കല്ലക്കട്ട, ഉറൂസ് കമ്മിറ്റി ട്രഷറർ റഹീം, ഉറൂസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് അബ്ദുൽ കാദർ, ഉറൂസ് കമ്മിറ്റി വർക്കിങ് സെക്രട്ടറി ജാസിം കടമ്പാർ സംബന്ധിച്ചു.
Post a Comment