JHL

JHL

കുമ്പളയിൽ കോൺഗ്രസ് പ്രവർത്തകർ അമിത്ഷായുടെ കോലം കത്തിച്ചു; അധികാരത്തിന്റെ ഹുങ്കിൽ അമിത് ഷാ ഭരണഘടനയെയും, അംബേദ്കററേയും അവഹേളിക്കുന്നു


കുമ്പള(www.truenewsmalayalam.com) : ഭരണഘടനാ ശില്പി അംബേദ്കറേയും, ഭരണഘടനയെയും  അപമാനിക്കുകയും, അവഹേളിക്കുകയും  ചെയ്യുന്ന കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായുടെ നടപടിയിൽ പ്രതിഷേധിച്ച് കുമ്പളയിൽ കോൺഗ്രസ് പ്രവർത്തകർ അമിത്ഷായുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

 ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കാര്യദർശി  പൃഥ്വിരാജ് ഷെട്ടി സ്വാഗതം പറഞ്ഞു.ബഷീർ അഹമ്മദ് സിദ്ദിഖ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു . ഡിസിസി സെക്രട്ടറി സുന്ദരൻ ആരിക്കാടി ഉദ്ഘാടനം ചെയ്തു.

രവീന്ദ്ര മാസ്റ്റർ,മോഹൻ റൈ, ലോക്കനാഥ് ഷെട്ടി,ചന്ദ്ര കാജൂർ,രമേശ് ഗാന്ധിനഗർ,സലിം പുത്തികെ,അബ്ദുല്ല കുണ്ട ങ്കറടുക്ക, ഗണേഷ് ബണ്ടാരി,സിഎം ഹംസ, സുലൈമാൻ ഊജം പദവ്,ഡോൾഫി ഡിസോസ, സച്ചിദാനന്ദഷെട്ടി,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ര വി പൂജാരി,ദയാനന്ദ ബാഡൂര്‍,രവി രാജ് തുമ്മ,നാരായണ എന്നിവർ സംസാരിച്ചു.

 പത്മനാഭ കിദൂ ര്‍,കേശവ ദർബാർ കട്ട, ഹരീഷ് മുളിയടുക്ക, നാരായണ കിദൂര്‍, ചന്ദ്രശേഖർ പി കെ, കൃഷ്ണൻ ദർബാർ കട്ട എന്നിവർ നേതൃത്വം നൽകി,  സലിം പുത്തികെ നന്ദി പറഞ്ഞു.



No comments