ഓർമകളുടെ താഴ്‌വരയിൽ 'സമാഗമം - 2024' ശനിയാഴ്ച
കുമ്പള: കുമ്പള ജി.എച്. എസ്.എസ് 1991 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ ഡിസം. 21 ശനിയാഴ്ച ഓർമകളുടെ താഴ്‌വരയിൽ സമാഗമം - 2024 സംഘടിപ്പിക്കും.
രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. പത്തുമണിക്ക് പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ഡോ. എം.എ. മുംതാസ് ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർത്ഥിയും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ അഷറഫ് അധ്യക്ഷത വഹിക്കും. മഹാത്മ കോളേജ് പ്രിൻസിപ്പാളും കുമ്പള സ്കൂളിലെ മുൻ വിദ്യാർത്ഥിയുമായ കെ.എം.എ സത്താർ സ്വാഗത ഭാഷണം നടത്തും.
സ്കൂൾ പി.ടി.എ പ്രസി. എ.കെ. ആരിഫ്, വൈസ് പ്രസി. രത്നാകര പ്രിൻസിപ്പാൾ രവി മുല്ലച്ചേരി, എസ്.എം.സി ചെയർമാൻ അഹമദ് അലി, മുൻ അധ്യാപകർ സംബന്ധിക്കും.
പ്രവാസി വ്യാപാരിയും പൂർവ വിദ്യാർത്ഥിയുമായ ബി.എം. അബൂബക്കർ ഉപഹാര സമർപ്പണം നിർവഹിക്കും. ജെ.എച്.എൽ ബിൾഡേഴ്സ് ഡയറക്ടറും മുൻ വിദ്യാർത്ഥിയുമായ അബ്ദുൽ ലത്തീഫ് എം നന്ദി പറയും.
പതിനൊന്നു മണിയോടെ 'ഓർമയുടെ താഴ്‌വരയിലേക്ക് ഒരു പ്രയാണം' എന്ന ഗതകാല സ്മരണകൾ അയവിറക്കുന്ന പ്രത്യേക പരിപാടികൾ ആരംഭിക്കും.
അധ്യാപകരും പൂർവ വിദ്യാർത്ഥികളുമായ കെ. എം. എ സത്താർ, അബ്ദുൽ ലത്തീഫ് ഉളുവാർ എന്നിവർ നേതൃത്വം നൽകും.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ആസ്വാദ്യകരമാകുന്ന നൊസ്റ്റാൾജിക് കോർണറുകൾ ഒരുക്കും.
ഉച്ച ഭക്ഷണത്തിന് ശേഷം രണ്ടു മണിക്ക് സമാപന സമ്മേളനം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ.എം. അബ്ബാസ് ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കോ- ഓർഡിനേറ്റർ മൊയ്തീൻ അസീസ് അധ്യക്ഷത വഹിക്കും. ഫാത്വിമ ശൈഖ മുഖ്യാതിഥിയായിരിക്കും.
മുനീർ കെ.എം, റഷീദ കെ.എം, റഷീദ് കാർളെ, ആയിശ അബ്ദുല്ല, സാദിഖ് പൂക്കര എന്നിവർ ഉപഹാര വിതരണം നടത്തും. ആർജമാൽ നന്ദി പറയും.
3.30 ന് കലാഭവൻ രാജുവിൻ്റെ നേതൃത്വത്തിൽ നിഷാദ് തളങ്കര, സാദിഖ് തുടങ്ങിയ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ അരങ്ങേറും.
വാർത്ത സമ്മേളനത്തിൽ അഷ്റഫ് കർളെ, അബൂബക്കർ ബി.എം, മൊയ്തീൻ അസീസ്, നൂർജമാൽ, ഹമീദ് സൂപ്പർ, ബി.എം. അഷ്റഫ് അലി സംബന്ധിച്ചു.

Post a Comment