JHL

JHL

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കുമ്പള(www.truenewsmalayalam.com) : കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിൽ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്  ഹോസ്പിറ്റലിലേക്ക് നടത്തിയ മാർച്ചിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ഉൾപ്പെടെയുള്ളവർക്ക് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി കുമ്പള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധയോഗം കുമ്പള പഞ്ചായത്ത് വൈസ്.പ്രസിഡൻറ് നാസർ മൊഗ്രാൽ ഉൽഘാടനം ചെയ്തു, നിയോജകമണ്ഡലം പ്രസിഡൻറ് ജുനൈദ് ഉറുമി അഭ്യക്ഷത വഹിച്ചു,പ്രിത്വിരാജ് ഷെട്ടി,സലിം പുത്തിഗെ,കേഷവ എസ്.ആർ,രവിരാജ്,ഹനീഫ് പടിഞ്ഞാർ,മുഹമ്മദ് മലന്തൂർ,രാകേഷ് റൈ,മുഹമ്മദ് എ.കെ.ജി,ഷെഫീഖ് സംസാരിച്ചു.

 

No comments