ജില്ലയുടെ വികസനത്തിന് സമഗ്ര പദ്ധതി നടപ്പാക്കണം - ജബീന ഇർഷാദ്
കോവിഡ് കാലത്ത് കർണാടക അതിർത്തി അടച്ചപ്പോൾ ചികിത്സ കിട്ടാതെ 21 ലേറെ ജീവനുകൾ നഷ്ടമായ ജില്ലയാണ് കാസർക്കോട്. ഇവിടെ പ്രഖ്യാപിക്കപ്പെട്ട മെഡിക്കൽ കോളേജ് പോലും പൂർത്തിയാക്കാൻ നാളിത് വരെയായി സാധിച്ചിട്ടില്ല. ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യങ്ങൾ പോലും ഇല്ലാതെ പേരിന് ഒരു ചികിത്സയാണ് അവിടെ നടക്കുന്നത്. ജില്ലയ്ക്ക് പേരിന് കാസർകോട് പാക്കേജ് ഉണ്ടെങ്കിലും അതും കാര്യക്ഷമമല്ല. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മാത്രമാണ് ജില്ലയ്ക്ക് ലഭിക്കുന്നത്.
ജില്ലയിലെ എൻഡോസൾഫാൻ ഇരകൾ അവകാശങ്ങൾക്ക് വേണ്ടി ഇപ്പോഴും സമരം നടത്തേണ്ടി വരുന്നത് ദയനീയമാണ്.
വംശീയ അജണ്ടകൾ നടപ്പിലാക്കാനുള്ള പരീക്ഷണശാലയായി ജില്ലയെ മാറ്റാൻ കാലങ്ങളായി സംഘ്പരിവാർ ശ്രമിക്കുന്നു. ഇതിനെ തടയിടാനോ ഇത്തരം ശ്രമങ്ങളെ ഇല്ലാതാക്കാൻ നിയമം കർശനമായി നടപ്പിലാക്കാനോ സർക്കാരിന് ശ്രമിക്കുന്നില്ല. സാമൂഹ്യ നീതിയിലധിഷ്ടിതമായ സഹോദര്യത്തിന്റെ സന്ദേശമുയർത്തി സംഘപരിവാർ ശ്രമങ്ങളെ പാർട്ടി ചെറുക്കുമെന്നും അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അസ് ലം ചെറുവാടി ചർച്ച നിയന്ത്രിച്ചു.
കെ വി പി കുഞ്ഞഹമ്മദ് , പി കെ രവി, റാഷിദ് മുഹ്യുദ്ദീൻ , കെ സി ജാബിർ , ടി എം എ ബഷീർ അഹമദ് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ജില്ലാ സെക്രട്ടറി സി എച്ച് ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
Post a Comment