കുമ്പള ഗ്രാമപഞ്ചായത്ത് കേരളോത്സവം-24; ഫുട്ബോളിൽ ടിവിഎസ് മൊഗ്രാലിന് തിളക്കമാർന്ന ജയം
മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്ത് കേരളോത്സവം-24 ഭാഗമായി മൊഗ്രാൽ ജിവിഎച്ച്എസ്എസ് "കുത്തിരിപ്പ് മുഹമ്മദ്'' സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ ടിവിഎസ് മൊഗ്രാൽ ജേതാക്കളായി.
റൈസിംഗ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനെ എതിരില്ലാതെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ടിവിഎസ് മൊഗ്രാൽ ജേതാക്കളായത്.
വിജയികൾക്ക് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിഎ റഹ്മാൻ ആരിക്കാടി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ,ഹമീദ് പെർവാഡ്, വിവിധ ക്ലബ്ബ് പ്രതിനിധികൾ സംബന്ധിച്ചു.
Post a Comment