ജില്ലാതല കരാട്ടെ ചാംപ്യൻഷിപ്പ്; റഹ്സ മറിയമിന്ന് ഗോൾഡ് മെഡൽ
കാസർഗോഡ്(www.truenewsmalayalam.com) : രാവണേശ്വരം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ജില്ലാതല കരാട്ടെ ചാമ്പ്യൻഷിപ്പിൽ റഹ്സ മറിയം സ്വർണ്ണ മെഡൽ നേടി.
കരാട്ടെ കുമിത്തെ ഗേൾസ് പതിമൂന്ന് വയസ്സ് വിഭാഗത്തിൽ പ്ലസ് നാല്പത്തിയഞ്ച് കിലോഗ്രാം മത്സരത്തിലാണ് മെഡൽ നേടി സംസ്ഥാന തല മത്സരത്തിലേക്ക് അർഹത നേടിയത്.
കുമ്പള പെർവാഡ് റഷീദ് - റഷീദ ദമ്പതികളുടെ മകളാണ്.
എസ്സാ സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കരാട്ടെ ഫിറ്റ്നസ് ട്യൂട്ടോറിയൽ അധ്യാപകരായ അഷ്റഫിന്റെയും സമദിന്റെയും ശിക്ഷണത്തിലാണ് റഹ്സ കരാട്ടെ പരിശീലിക്കുന്നത്.
Post a Comment