ബംബ്രാണ നാലാം വാർഡിലെ തങ്ങൾ പള്ളി മുതലക്കല്ല് റോഡ് ഗതാഗത യോഗ്യമാക്കണം; എസ്.ഡി.പി.ഐ
കുമ്പള(www.truenewsmalayalam.com) : ബംബ്രാണ നാലാം വാർഡിലെ തങ്ങൾ പള്ളി മുതലക്കല്ല് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് എസ്ഡിപിഐ ബംബ്രാണ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി റോഡിലേക്ക് പഞ്ചയത്തു ഫണ്ടിൽ നിന്നും തുക വകയിരുത്താനോ, ടാറിങ് ചെയ്തു ഗതാഗത യോഗ്യമാക്കാനോ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധർഹമാണെന്നും യോഗം വിലയിരുത്തി.
നൂറുകണക്കിന് വിദ്യാർത്ഥികളും വിദ്യാർത്ഥികളും,നാട്ടുകാരും ആശ്രയിക്കുന്ന പ്രസ്തുത റോഡ് തകർന്നുകിടക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകുന്നത് ഏറെ ദുസ്സഹമാണ്.പഞ്ചായത്തു അസ്സറ്റിൽ നേരത്തെ ഉൾപെടുത്തിയിരുന്ന റോഡ് ഇപ്പോൾ അസ്സറ്റിൽ നിന്നും നീക്കം ചെയ്തതും സംശയാസ്പതമാണ്. ഇത് അന്വേഷണ വിധേയമാക്കണം - യോഗം ആവശ്യപ്പെട്ടു.
പ്രദേശ വാസികളുടെ ഏറെക്കാലത്തെ പ്രശ്നം പരിഹരിക്കുന്നതിനായി അധികാരികൾ റോഡ് സഞ്ചാര യോഗ്യമാക്കി കൊടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ബ്രാഞ്ച് പ്രസിഡന്റ് അഷ്‌റഫ് അസ്ഹരി പറഞ്ഞു.പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസർ ബംബ്രാണ, പഞ്ചായത്തു ജോയിൻ സെക്രട്ടറി അഷ്‌റഫ് സിഎം,ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ റഹിമാൻ,നൗഫൽ, സവാദ്,എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Post a Comment