പൊറുതിമുട്ടി യാത്രക്കാർ; ഉപ്പളയിൽ വീണ്ടും മണിക്കൂറുകളോളം ഗതാഗത സ്തംഭനം
ഉപ്പള(www.truenewsmalayalam.com) : ഗതാഗത സ്തംഭനത്തിൽ വീർപ്പുമുട്ടി വീണ്ടും ഉപ്പള.ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും, തടസ്സപ്പെടുത്തിയുമാണ് ബദൽ സംവിധാനം ഏർപ്പെടുത്താതെയുള്ള ദേശീയപാത നിർമ്മാണമെന്നാണ് വീണ്ടും ആക്ഷേപം ഉയരുന്നത്.
നേരത്തെ എകെഎം അഷറഫ് എംഎൽഎ ഇടപെട്ട് ഉന്നത തലയോഗം വിളിച്ചു ഗതാഗത സ്തംഭനം ഒഴിവാക്കാൻ അധികൃതരുമായി ചർച്ച നടത്തി നടപടി സ്വീകരിച്ചിരുന്നു. മാസങ്ങൾക്ക് ശേഷമാണ് വീണ്ടും ഗതാഗത പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
ആരിക്കാടി-ബന്ദിയോട് നിന്ന് തുടങ്ങുന്ന ഗതാഗത തടസ്സം ഉപ്പള വരെ നീളുകയാണ്. ഉപ്പള ടൗൺ കടന്ന് കിട്ടാൻ എടുക്കുന്ന സമയം ഒന്നര മണിക്കൂറിലേ റെയാണ്.
പോലീസ് ഇടപെട്ട് ഗതാഗത തടസ്സം നീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതുക്കും മേലെയാണ് വാഹനങ്ങളുടെ നീണ്ട നിര.ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പോലീസിന്റെ സേവനം ആവശ്യമാണെന്ന് നാട്ടുകാരും, വ്യാപാരികളും പറയുന്നു.
രോഗികൾക്ക് ആംബുലൻസിലായാലും ബസ്സിലായാലും ഗതാഗത തടസ്സം മൂലം യാത്ര വൈകുന്നതും,സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതും രോഗികളുടെ ജീവനാണ് ഭീഷണിയാവുന്നത്. സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളെയും ഗതാഗത തടസ്സം ബാധിക്കുമെന്ന് രക്ഷിതാക്കളും പറയുന്നു.
സ്കൂളിലെത്താനും, വീട്ടിലെത്താനും വിദ്യാർത്ഥികൾ വൈകുന്നതിൽ നേരത്തെ തന്നെ രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Post a Comment