എസ്.കെ.എസ്.എസ്.എഫ് സർഗലയം; ഷറഫുൽ ഇസ്ലാം മദ്രസ്സ വിദ്യാർത്ഥികളെ അനുമോദിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച ജില്ലാ, മേഖല തല സർഗലയത്തിൽ ദഫ് മുട്ട്, ബാങ്ക് വിളി, അറബി പദ്യ പാരായണം തുടങ്ങിയ ഇനങ്ങളിൽ എ ഗ്രെഡ് നേടി വിജയിച്ച മൊഗ്രാൽ ഷറഫുൽ ഇസ്ലാം മദ്രസ്സാ വിദ്യാർത്ഥികളെ ചളിയങ്കോട് ജുമാ മസ്ജിദ് കമ്മിറ്റി അനുമോദിച്ചു.
ദഫ് മുട്ട് മത്സരത്തിൽ കുമ്പള മേഖല തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടിയത് ഷറഫുൽ ഇസ്ലാം മദ്രസയാണ്.
അനുമോദന ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ്. കെ തങ്ങൾ അധ്യക്ഷത വഹിച്ചു, മുസമ്മിൽ അസ്സഹരി സ്വാഗതം പറഞ്ഞു, ഖത്തീബ് മൂസ സഹദി പ്രാർത്ഥന നടത്തി.
ജുമാ മസ്ജിദ് ഭാരവാഹികളായ ബീരാൻ കുഞ്ഞി സെഡ് എ മൊഗ്രാൽ ,അബ്ദുൽ റഹ്‌മാൻ ,ഹമീദ് കെ എം ,മുഹമ്മദ് എം , അബ്ദുള്ള കെ എം തുടങ്ങിയവർ സംബന്ധിച്ചു സയ്യിദ് ആബിദ് തങ്ങൾ സ്പോൺസർ ചെയ്ത ഉപഹാരങ്ങളും ക്യാഷ് അവാർഡും സമ്മാനിച്ചു. റസാഖ് സഹദി ,ഹസ്സൈനാർ മൗലവി ,സിറാജ്ജുദ്ദീൻ ഹുദവി , ഇൻത്യാസ് വാഫി നേതൃത്വം നൽകി.
സെക്രട്ടറി ബദ്രുദ്ദീൻ നന്ദി പറഞ്ഞു.
Post a Comment