JHL

JHL

യുവ കുടുംബംഗങ്ങൾക്ക് പുത്തൻ അനുഭവമായി സോളിഡാരിറ്റി "യൂത്ത് കഫെ"


പടന്ന(www.truenewsmalayalam.com) : സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പടന്ന ആർക്കോ റിസോർട്ട് എൻ പാർക്കിൽ സംഘടിപ്പിച്ച യൂത്ത് കഫെ യുവ കുടുംബങ്ങൾക്ക് പുത്തൻ അനുഭവമായി.

 സോളിസാരിറ്റി സംസ്ഥാന സെക്രട്ടറി ടി.പി. സാലിഹ് ഉദ്ഘാടനം നിർവഹിച്ചു.


 'വിജയകരമായ കുടുംബ ജീവിതം' എന്ന വിശയത്തിൽ പ്രശസ്ത കുടുംബ പരിശീലകൻ ബുശൈർ ശർഖി, കുടുംബ ബജറ്റ് എന്ന വിശയത്തിൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഫാരിസ് ഓ കെ,   'ദൈനംദിന ജീവിത നുറുങ്ങുകൾ' എന്ന വിശയത്തിൽ ഐ ആർ ഡബ്ല്യു റിസോർസ്പേർസൺ അഷ്റഫ് കണ്ണൂർ,  ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് പി ടി.പി സാജിദ, ജമാഅത്തെ ഇസ്ലാമി ജില്ലാ വൈ. പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് കെ. ഐ  എന്നിവർ വിവിധ സെഷനുകളിൽ കുടുംബംഗങ്ങളുമായി സംവദിച്ചു.


  മലർവാടി എസ്.ആർ.ജി. മെമ്പർ റഹൂഫ് മുക്കം, സലീം നവാസ് എന്നിവർ കുട്ടികളുടെ സമാന്തര പരിപാടിയായ ' ചിൽഡ്രൻസ് കഫെ യ്ക്ക് നേതൃത്വം നൽകി.

യൂത്ത് കഫെയുടെ പ്രചാരണാർത്ഥം നടത്തിയ  വാട്സപ്പ് സ്റ്റാറ്റസ് മത്സരത്തിൽ വിജയിച്ച സക്കീർ ബധിയടുക്കക്ക് ഉപഹാരം നൽകി.

 സോളിഡാരിറ്റി സംസ്ഥാന അസി. സെക്രട്ടറി അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷതയും ജില്ലാ പ്രസിഡൻ്റ് അദ്നാൻ മഞ്ചേശ്വരം സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ സാബിർ പി. സി നന്ദിയും പറഞ്ഞു.

  ഐ.സി.ടി. പ്രിൻസിപാൾ സാദിഖ് യു.സി. ഖുർആൻ ക്ലാസ് നടത്തി.


No comments