പെയിന്റിംഗ് ജോലിക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന കുമ്പള സ്വദേശി നിര്യാതനായി
കുമ്പള(www.truenewsmalayalam.com) : പെയിന്റിംഗ് ജോലിക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന കുമ്പള സ്വദേശി നിര്യാതനായി.
കുമ്പള കുണ്ടങ്കരടുക്ക സ്വദേശി സുലൈമാൻ(48) ആണ് ശനിയാഴ്ച വൈകീട്ടോടെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണത്. ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിക്കുകയും, പിന്നീട് മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിലിരിക്കെ ഇന്ന് (ഞായറാഴ്ച) 8 മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ കുമ്പള ബദർ ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കും.
ഭാര്യ: ഫായിദയാണ്
മക്കൾ: ഫായിസ്, ഫസൽ
സഹോദരങ്ങൾ: ഫാത്തിബീ, മുഹമ്മദ്, യൂസഫ്.
Post a Comment