വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കി കെ എസ് അബ്ദുള്ള സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി
മൊഗ്രാൽ(www.truenewsmalayalam.com) : പഠന പ്രവർത്തനങ്ങളുടെ ഭാഗമായി മൊഗ്രാൽ കെഎസ് അബ്ദുള്ള സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യ മേള (ഫുഡ് ഫെസ്റ്റ്) വൈവിധ്യമാർന്ന വിഭവങ്ങൾ കൊണ്ട് ശ്രദ്ധേയമായി.
ഓരോ വീടുകളിൽ നിന്നും കുട്ടികൾ ഉമ്മമാരെ കൊണ്ട് തയ്യാറാക്കി ഭക്ഷണ വിഭവങ്ങളും, പലഹാരങ്ങളും സ്കൂളിലെത്തിച്ചാണ് ഭക്ഷ്യ മേള ഒരുക്കിയത്.ബിരിയാണി,മന്തി,പായസം, സർബത്ത്,ന്യൂഡൽസ് തുടങ്ങിയ 25 ഓളം വിഭവങ്ങൾ ഭക്ഷ്യമേളയിൽ സ്ഥാനം പിടിച്ചു.
ചടങ്ങിൽ ആൽഫ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ സിദ്ദിഖ് അലി മൊഗ്രാൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ, ഡയറക്ടർമാരായ ഹൈദർ ഹുബ്ലി, ജംഷാദ്,പ്രിൻസിപ്പാൾ വേദാവതി,ഗഫൂർ പെർവാഡ്,അബ്ബാസ് അറബി നാങ്കി,എൻഎ അബൂബക്കർ,എംഎ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല,എംജി അബ്ദുൽറഹ്മാൻ, ഫസലുറഹ്മാൻ,ടികെ ജാഫർ,അബ്ദുള്ള ഗ്രീൻപീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment