JHL

JHL

മുൻ എംപി ഐ രാമറൈയുടെ പതിനാലാം ചരമവാർഷിക ദിനം; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു


കുമ്പള(www.truenewsmalayalam.com) : തുളു നാടിന്റെ മണ്ണിൽ കോൺഗ്രസ് പ്രസ്ഥാനത്തെ നട്ടു നനച്ചു വളർത്തിയ നേതാവായിരുന്നു മുൻ എംപി ഐ രാമറൈ യെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പതിനാലാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചു.

 കുമ്പള കോൺഗ്രസ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഐ രാമറൈയുടെ  ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.ചടങ്ങ് ഡിസിസി അംഗം മഞ്ചുനാഥ ആൾവ ഉദ്ഘാടനം ചെയ്തു. ലക്ഷ്മണപ്രഭു അധ്യക്ഷതവഹിച്ചു. രവി പൂജാരി സ്വാഗതം പറഞ്ഞു.

ചടങ്ങിൽ പൃഥ്വിരാജ് ഷെട്ടി,ലോക്നാഥ്, ഗണേഷ് ഭണ്ഡാരി, ബഷീർ അഹമ്മദ് സിദ്ദീഖ്,രാമ കാർളെ, ശേഖര ദർബാർ കട്ട, തോമസ് ഡിസൂസ, പത്മനാഭ ആരിക്കാടി, വിട്ടൽ കുളാൽ, ചന്ദ്ര കാജൂർ  എന്നിവർ സംബന്ധിച്ചു. ഉമേഷ് മാസ്റ്റർ നന്ദി പറഞ്ഞു.


No comments