JHL

JHL

കുടുംബ സംഗമ വേദിയായി കുമ്പള മസ്ജിദുന്നൂർ മഹല്ല് സംഗമം



കുമ്പള(www.truenewsmalayalam.com) : “തണലാണ് കുടുംബം” ക്യാമ്പയിന്റെ ഭാഗമായി കുമ്പള മസ്ജിദുന്നൂർ മഹല്ല് കുടുംബ സംഗമം നടത്തി. കുമ്പള ടൗൺ മസ്ജിദുന്നൂർ പള്ളിയുമായി ബന്ധപ്പെട്ട നിരവധി കുടുംബങ്ങൾ പങ്കെടുത്ത സംഗമം പടന്ന ഐസിടി ജുമാ മസ്ജിദ് ഖത്തീബ് വി എൻ ഹാരിസ് ഉദ്ഘാടനം ചെയ്തു. 

മസ്ജിദുന്നൂർ പരിപാലന കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം സി എം അക്ബർ അദ്ധ്യക്ഷത വഹിച്ചു. 

കെ കെ ഇസ്മായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബി എം അബ്ദുല്ല ഖിറാ അത്ത് നടത്തി. അഷ്റഫ് ബായാർ സ്വാഗതം പറഞ്ഞു. കെ ഐ അബ്ദുല്ലത്തീഫ് ആശംസകൾ നേർന്നു. കുടുംബം എന്ന വിഷയത്തിൽ വി എൻ ഹാരിസ്  സ്റ്റഡി ക്ലാസ്  നടത്തി. 

ഹല ഹലീമ, ഖദീജ , യാസീൻ  ഹസൻ, ഇസ്മായിൽ മൂസ, സമ തുടങ്ങിയവർ ഗാനം ആലപിച്ചു.


No comments