JHL

JHL

"ഓർമകളുടെ താഴ്‌വരയിൽ" കുമ്പള ജി ച്ച് എസ് സമാഗമം 2024 ന് ഉജ്ജ്വല സമാപനം

കുമ്പള: കുമ്പള ഗവൺമെൻറ് ഹൈസ്‌കൂളിലെ 1990-91 എസ്‌എസ്‌എൽ‌സി ബാച്ചിന്റെ വിദ്യാർഥി സംഗമം "ഓർമകളുടെ താഴ്‌വരയിൽ" - സമാഗമം ഓർമകളുടെ താഴ്‌വരയിൽ" കുമ്പള ജി ച്ച് എസ്  സമാഗമം 2024 ന് ഉജ്ജ്വല സമാപനം. കുമ്പള ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന സമാഗമം പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി മുംതാസ് ടീച്ചർ ഉദ്ഘാടനം ചെയ്തു.
കെ.എം എ സത്താർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും 1990-91 വർഷത്തെ സ്‌കൂൾ ലീഡറുമായ അഷ്റഫ് കർള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സി.എ സൈമ മുഖ്യാതിഥിയായിരുന്നു.
സംഗമത്തിന്  ഗുരുവന്ദനം പരിപാടി മാറ്റ് കൂട്ടി. അധ്യാപകരായ വർഗീസ് മാസ്റ്ററെയും, മാഹിൻ മാസ്റ്ററെയും പൊന്നാടയിട്ട് ആദരിച്ചു. പഴയ പാഠപുസ്തകങ്ങളിലൂടെ 91 ലെ ക്ലാസ് മുറികൾ പുനരാവിഷ്കരിക്കുന്ന പരിപാടിയിലൂടെ അധ്യാപകർ പഴയ വിദ്യാർഥികൾക്ക് നന്മയും സ്നേഹവും ഉള്ള പുതിയ തലമുറയെ സൃഷ്ടിക്കാൻ ശ്രമിക്കേണ്ടതിന്റെ പ്രാധാന്യം പകർന്നു നൽകി.
സംഗമത്തിന്റെ ഭാഗമായി വൈകുന്നേരം ജി.എച്ച് എസ്. കുമ്പളയിൽ നിന്ന് ഈ വർഷം വിവിധ കലാ മത്സരങ്ങളിൽ ജില്ലാ, സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉറുദു, ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഷൈഖയ്ക്കും അനുമോദനം അർപ്പിച്ചു.
തുടർന്ന് നടന്ന സംഗീത വിരുന്ന് പ്രേക്ഷകരെ ആവേശത്തിലാക്കി.








No comments