കുമ്പള സർക്കാർ ഹോസ്പിറ്റലിൽ ഡോക്ടർമാരെ നിയമിക്കണം എൻ സി പി (എസ്)
കുമ്പള: കുമ്പള സർക്കാർ ഹോസ്പിറ്റലിൽ നിന്നും ഉച്ചക്ക് 12 മണിയാകുമ്പോൾ ഡോക്ടർമാർ അപ്രത്യക്ഷമാക്കുന്നതായും ഇതുമൂലം നൂറുകണക്കിന് രോഗികൾ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും അതിനാൽ കുമ്പള സർക്കാർ ഹോസ്പിറ്റലിൽ മുഴുവൻ സമയ സേവന സന്നദ്ധരായ ഡോക്ടർമാരെ നിയമിക്കണമെന്ന് എൻസിപിഎസ് മഞ്ചേശ്വരം ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. കുമ്പള സർക്കാർ ഹോസ്പിറ്റലിൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിക്കുമെന്നും എൻസിപി മുന്നറിയിപ്പ് നൽകി. കുമ്പള ആരിക്കാടി കെപിഎസ് റിസോർട്ടിൽ നടന്ന മഞ്ചേശ്വരം ബ്ലോക്ക് കൺവെൻഷൻ എൻസിപിഎസ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്തു. മഞ്ചസ്റ്റർ ബ്ലോക്ക് ഉപാധ്യക്ഷൻ അഷ്റഫ് പച്ചലംപാറ അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി കൺസ്യൂമർ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ, നാഷണൽ മൈനോറിറ്റി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹമീദ് ചേരങ്കൈ, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഉബൈദുള്ള കടവത്ത്, എൻ എം സി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കദീജ മൊഗ്രാൽ, കാസർഗോഡ് ബ്ലോക്ക് പ്രസിഡണ്ട് സമീർ ആണങ്കൂര്‍NCP കുമ്പള മണ്ഡലം പ്രസിഡണ്ട് ഖാലിദ് ബമ്പറാണ വിജയൻ, കൺസ്യൂമർ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ജില്ലാ വൈസ് പ്രസിഡണ്ട് ജാഫർ സാദിക്ക്, കൺസ്യൂമർ അഫേഴ്സ് ഡിപ്പാർട്ട്മെന്റ് ജില്ലാ സെക്രട്ടറി ഹമീദ് മാസ്റ്റർ ചെങ്കള തുടങ്ങിയവർ പ്രസംഗിച്ചു എൻസിപിഎസ് മഞ്ചേശ്വരം ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് ആന ബാഗിലു സ്വാഗത പ്രഭാഷണം നടത്തി.
Post a Comment