JHL

JHL

ഡി2 ക്രിക്കറ്റെർസ് ടീം ഒഫീഷ്യൽ ജേഴ്‌സി പ്രകാശനം ചെയ്തു


ദുബൈ(www.truenewsmalayalam.com) : ഡി2 ക്രിക്കറ്റെർസ് ടീം ഒഫീഷ്യൽ ജേഴ്‌സി കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ടീം ക്യാപ്റ്റൻ സിദീഖ് മാന്യക്ക് നൽകി പ്രകാശനം ചെയ്തു.

 പ്രവാസ ജീവിതത്തിനിടയിൽ ആരോഗ്യം സംരക്ഷിക്കാൻ ഇത്തരം ക്ലബ്ബുകൾ ഉയർന്ന് വരുന്നത്‌ കൊണ്ട് കായികപരമായ വ്യായാമത്തിന് ഗുണം ചെയ്യുമെന്ന് ചടങ്ങിൽ സലാം കന്യപ്പാടി പറഞ്ഞു.

ചടങ്ങിൽ ടീം മാനേജർ ഷെബു തളങ്കര, ടീം കോച്ച് അർഷാദ് കന്യാപ്പാടി, വൈസ് ക്യാപ്റ്റൻ ഹൈദർ പാടലടുക്ക, നൗഫൽ നീർച്ചാൽ, മുസ്തഫ , ഉനൈസ് കൊല്ലങ്കാനാ, മഷൂദ് മൻച്ചു എന്നിവർ സംബന്ധിച്ചു.


No comments