JHL

JHL

ചൂരിയിലെ അക്രമം; സംഘ പരിവാർ ജില്ലയിൽ കലാപത്തിനു കോപ്പ് കൂട്ടുന്നു - എസ്.ഡി.പി.ഐ


കാസർഗോഡ്(www.truenewsmalayalam.com) : ചൂരിയിൽ കഴിഞ്ഞ ദിവസം യാതൊരു പ്രകോപനവുമില്ലാതെ സംഘ പരിവാർ അക്രമികൾ മദ്യപിച്ച് അഴിഞ്ഞാടിയത് സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് കരുതി കൂട്ടി കലാപം ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് എസ്ഡി പിഐ മധൂർ പഞ്ചായത്ത്‌ കമ്മിറ്റി ആരോപിച്ചു. 

വർഷങ്ങളായി പോലീസുകാരുടെ നിതാന്ത ജാഗ്രതയിൽ  സമാധാനം പുനഃസ്ഥാപിച്ചു  നിലനിൽക്കുന്ന ചൂരി മേഖലയിൽ  വീണ്ടും ഒരു കലാപ ഭൂമിയാക്കാനുള്ള സംഘ പരിവാർ ആസൂത്രിത നീക്കത്തെ പോലീസ് ജാഗ്രതയോടെ തന്നെ കാണണം.

റിയാസ് മൗലവി കൊല്ലപ്പെട്ട  പഴയ ചൂരി ജുമാ മസ്ജിദ് ന്റെ പുറകിലുള്ള റോഡിലാണ് കഴിഞ്ഞ ദിവസം അക്രമികൾ അഴിഞ്ഞാടിയതായി പരാതികൾ ഉയർന്നു വന്നിട്ടുള്ളത്.

സംഘ പരിവാറിന്റെ ക്രിമിനലുകൾ തമ്പടിക്കുന്ന  കേളുഗുഡ്ഡെയിലെ സംഘങ്ങൾ തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങൾക്കും, അഴിഞ്ഞാട്ടങ്ങൾക്കും പിന്നിലെന്ന്  എസ്ഡിപിഐ ആരോപിച്ചു.

ന്യൂന പക്ഷങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളിൽ കയറി ഭീതിയുണ്ടാക്കുന്ന ഇത്തരം ക്രിമിനലുകളെ നിലക്ക് നിർത്താൻ പോലീസ് വേണ്ട നിതാന്ത ജാഗ്രതകൈകൊള്ളണമെന്നും ഒരു ഇടവേളക്ക് ശേഷം വീണ്ടും കലാപത്തിന് ശ്രമിക്കുന്ന സംഘ പരിവാർ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും എസ്ഡിപിഐ മധൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ഇസ്ഹാഖ് സ്വാഗതം പറഞ്ഞു. സകരിയ്യ മുട്ടത്തോടി, ഖാദർ,സഹദ്,ശിഹാബ് സംസാരിച്ചു.


No comments