മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ ഫെയർ ആന്റ് റെസ്ക്യൂ പരിശീലനം നടത്തി
മഞ്ചേശ്വരം(www.truenewsmalayalam.com) : ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനും ബോധവത്കരിക്കുവാനും വേണ്ടി മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ ഫെയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ടീം ഉപ്പള എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർ എന്നിവർക്ക് മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ ൽ ഫെയർ ആന്റ് റെസ്ക്യൂ പരിശീലനം നടത്തി.
മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. പ്രഭാകർ റൈ ഉദ്ഘാടനം ചെയ്തു. വീടുകളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഗ്യാസിന്റെ ഉപയോഗം,തീപിടുത്തം എന്നിവയോടൊപ്പം മറ്റ് അത്യാവശ്യ സാഹചര്യങ്ങളില്‍ സമയബന്ധിതമായി ഇടപെടലുകള്‍ നടത്തി ജീവന്‍തന്നെ രക്ഷിച്ചേക്കാവുന്ന പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും പരിശീലനം നല്‍കുകയുണ്ടായി.
ഇതോടൊപ്പം വിവിധ അപകട സമയത്ത് ചെയ്യേണ്ട കാര്യങ്ങളുടെ ഡെമോണ്‍സ്‌ട്രേഷന്‍ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ പരിചയപ്പെടുത്തി
ഫെയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ രാജേഷ്,അതുൽ എന്നിവർ പരിശീലനം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ് സ്വഗതവും പ്രെമിൻ ടി എസ് നന്ദിയും പറഞ്ഞു.
Post a Comment