JHL

JHL

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫാഹു റഹ്‌മാ ചികിത്സ സഹായ ധനം കൈമാറി

ഉപ്പള : അബുദാബി  മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന പ്രതിമാസ കാരുണ്യ ചികിത്സാ പദ്ധതിയായ ശിഫാഹു   റഹ്‌മാ യുടെ നവംബർ  മാസത്തെ സഹായ ധനം വിതരണം ചെയ്തു.  മണ്ഡലത്തിലേ ആറു പഞ്ചായത്തുകളിലെ  കാൻസർ ,കിഡ്‌നി രോഗികളായ ആറ് പേർക്ക് പതിനായിരം രൂപ വീതമാണ് സഹായ ധനം നൽകിയത് .

മണ്ഡലം മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു  മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു   ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി എ മൂസ ഉത്ഘാടനം ചെയ്തു എ കെ എം അഷ്‌റഫ്‌ എം
എ ൽ  എ  മുഖ്യ പ്രഭാഷണം നടത്തി മണ്ഡലം ഭാരവാഹികയായ സൈഫുള്ള തങ്ങൾ ഉദ്യവർ, അബ്ദുള്ള മാദേരി ,ഖാലിദ് എം പി സെഡ് എ കയ്യാർ,പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ്  സെഡ് എ മൊഗ്രാൽ ,     കെ എം സിസി നേതാക്കളായ അഷ്‌റഫ്‌ അലി ബസ്ര അച്ചു പച്ചമ്പള, വിവിധ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ ബി എ അബ്ദുൽ മജീദ്, ഷാഹുൽ ഹമീദ് ബന്തിയോട്, സി എ താജ്ജുദ്ദീൻ കടമ്പാർ ഫസൽ പേരാൽ ആദം ബാള്ളൂർ ശാഫി പത്യാടി  സക്കീർ  സീറാന്തെടുക്കതുടങ്ങിയവർ സംബന്ധിച്ചു .


No comments