ഡോ. ബി ആർ അംബേദ്കറെ അപമാനിച്ച അമിത്ഷായെ പുറത്താക്കുക - വെൽഫെയർ പാർട്ടി
കാസർകോട്: ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ അപമാനിച്ച അമിത്ഷായെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.
പരിപാടി ജില്ലാ ട്രഷറർ അബ്ദുല്ലത്തീഫ് കുമ്പള ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സഹീറ, മണ്ഡലം സെക്രട്ടറി സാഹിദ ഇല്യാസ്, ട്രഷറർ മൂസ ഇമ്രാൻ, മണ്ഡലം കമ്മിറ്റി അംഗം ഇസ്മായിൽ മൂസ, മൂസ മൊവ്വം, സിദ്ദിഖ്, അബ്ദുൽ റഹ്മാൻ, ലത്തീഫ് പുത്തൂർ, കാദർ മഞ്ചേശ്വരം തുടങ്ങിയവർ നേതൃത്വം നൽകി.
ബ്രിട്ടീഷ് ചെരുപ്പ് നക്കികളുടെ പിൻമുറക്കാർക്ക് ബാബസാഹബ് അംബേദ്കറെ പേര് കേൾക്കുന്നത് പോലും ഭയമാണെന്നും ഗാന്ധി ഘാതകർക്ക് മനുസ്മൃതി ഭരണഘടനക്ക് പകരം വെക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രകടനം നടത്തിയത്.

Post a Comment