ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കാത്തതില്‍ സംയുക്ത ഓട്ടോ തൊഴിലാളി സംഘടനകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു
കുമ്പള(www.truenewsmalayalam.com) : ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കാത്തതില്‍ സംയുക്ത ഓട്ടോ തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.
ഓട്ടോ സ്റ്റാന്‍ഡില്ലാത്തതിനാല്‍ പലയിടത്തും തോന്നിയതുപോലെയാണ് ഡ്രൈവര്‍മാര്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നത്. ഇതുകാരണം ഗതാഗത വകുപ്പ് 20,000 രൂപവരെ ഫൈന്‍ അടക്കാന്‍ നോട്ടീസ് അയക്കുകയാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
ഓട്ടോ സ്റ്റാൻഡിന്റെ ആവശ്യത്തില്‍ നിവേദനങ്ങൾ നല്‍കിയിട്ടും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് സാങ്കേതികമായ പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല.
തൊഴിലാളികൾ വ്യാഴാഴ്ച വൈകിട്ട് സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
ഓട്ടോ സ്റ്റാൻഡ് അനുവദിക്കപ്പെടും വരെ പണിമുടക്ക് തുടരും, എന്ന് തൊഴിലാളി നേതാക്കൾ അറിയിച്ചു.
Post a Comment