JHL

JHL

ജില്ലാ സമ്മേളന പ്രചരണാർത്ഥം കുമ്പള ഏരിയ കമ്മിറ്റി നടത്തുന്ന സെമിനാറിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു


പുത്തിഗെ(www.truenewsmalayalam.com) : 2025 ഫെബ്രുവരി 5, 6, 7 തീയതികളിലായി കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സി.പി.ഐ.എം കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുമ്പള ഏരിയ കമ്മിറ്റി പുത്തിഗെയിൽ സംഘടിപ്പിക്കുന്ന സെമിനാറിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. 

പരിപാടി സി.പി.ഐ.എം കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.എ സന്തോഷ് കുമാർ അധ്യക്ഷനായി.

 ജില്ലാ കമ്മിറ്റി അംഗം ഡി.സുബ്ബണ്ണ ആൾവ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ശിവപ്പ റൈ, പി. ജയന്തി, ബഷീർ കൊട്ടൂടൽ, ഡി.എൻ രാധാകൃഷ്ണൻ, എം വിട്ടൽ റൈ, എം ശങ്കർ റൈ, എന്നിവർ സംസാരിച്ചു.

 ഡി.സുബ്ബണ്ണ ആൾവ ചെയർമാനായും, കെ.എ സന്തോഷ് കുമാർ കൺവീനറുമായ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.


No comments