ഓപ്പറേഷൻ സേഫ് കാസറഗോഡ്; എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നു പേർ പിടിയിൽ
കാസർഗോഡ്(www.truenewsmalayalam.com) : ജില്ലയിൽ പുതുവത്സരത്തോടനുബന്ധിച്ച് ഓപ്പറേഷൻ സേഫ് കാസറഗോഡ് ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നു പേർ പിടിയിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു.
50 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായാണ് അജാനൂർ മീനാപ്പീസ് കടപ്പുറം സ്വദേശി അബ്ദുൽ ഹക്കീം പി (27), കൊപ്പളം സ്വദേശി അബ്ദുൽ റാഷിദ് (29), ഉദുമ പാക്യാര സ്വദേശി അബ്ദുൽ റഹിമാൻ (29) എന്നിവർ ജില്ലയിയെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും മേല്പറമ്പ പോലീസിന്റെയും പിടിയിലായത് .മൊഗ്രാൽപുത്തൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് (25) ഓടി രക്ഷപ്പെട്ടു .
ബേക്കൽ ഡി വൈ എസ് പി മനോജ് വി വി യുടെ മേൽനോട്ടത്തിൽ മേല്പറമ്പ ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എ യും സംഘവും ലഹരി വിരുദ്ധ സ്‌ക്വഡായ ഡാൻസാഫ് ടീം അംഗങ്ങളായ എസ് ഐ നാരായണൻ SCPO മാരായ രാജേഷ് , ഹരീഷ്, CPO മാരായ നികേഷ് , സജീഷ്, നിഖിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Post a Comment