അറിയിപ്പ്: സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റാനുള്ള ലേലം ഈ മാസം 18ന്
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ ആസ്തിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന ആർസിസി കെട്ടിടം ലേലത്തിൽ പൊളിച്ചു നീക്കം ചെയ്യുന്നതിനായി 2024 ഡിസംബർ മാസം പതിനെട്ടാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഹൈസ്കൂൾ ഓഫീസ് പരിസരത്ത് വെച്ച് ലേലം നടത്തുവാൻ തീരുമാനിച്ച വിവരം ഇതിനാൽ അറിയിക്കുന്നു.
ലേലം വിളിച്ചെടുക്കാൻ താല്പര്യമുള്ളവർ അന്നേദിവസം കൃത്യസമയത്ത് തന്നെ എത്തിച്ചേരേണ്ടതാണെന്ന് ഹയർസെക്കൻഡറി പ്രിൻസിപ്പാൾ അറിയിച്ചു.
Post a Comment