കുഴപ്പം പിടിച്ച കാലഘട്ടത്തിൽ വഴി തെറ്റുന്ന വിദ്യാർത്ഥികൾക്കിടയിൽ സാമൂഹ്യ സേവനവും, സമൂഹ നന്മയും കൊണ്ട് എൻഎസ്എസ് മാതൃകയാകുന്നു; എകെഎം അഷ്റഫ് എംഎൽഎ
കുമ്പള(www.truenewsmalayalam.com) : അച്ചടക്കമുള്ള വിദ്യാർത്ഥി സമൂഹത്തിന് എൻഎസ്എസ് മാതൃകയാണെന്ന് എ കെഎം അഷറഫ് എംഎൽഎ അഭിപ്രായപ്പെട്ടു. മൊഗ്രാൽ വിഎച്ച് എസ് ഇ വിഭാഗം എൻഎസ്എസ്സിന്റെ സപ്തദിന സഹവാസ ക്യാമ്പ് "ആർദ്രം 2024''കുമ്പള ജിഎസ് ബിഎസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഴപ്പം പിടിച്ച കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ടുപോകുന്നത്. ലഹരികളിൽ അടിമപ്പെട്ട് വിദ്യാർത്ഥി സമൂഹം തെറ്റായ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ ഇതിൽ നിന്ന് വ്യത്യസ്തമായി "സുസ്ഥിര വികസനത്തിന് എൻഎസ്എസ് യുവത''എന്ന ലക്ഷ്യവുമായി സാമൂഹിക സേവനവും, സമൂഹ നന്മയും ആഗ്രഹിച്ചു പ്രവർത്തിച്ചുവരുന്ന എൻഎസ്എസ്സിന്റെ പ്രവർത്തനം സ്ലാഘനീയമാണെന്നും എംഎൽഎ പറഞ്ഞു.
ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യൂസഫ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ജമീലാ-സിദ്ദീഖ് ദനഡ ഗോളി മുഖ്യാതിഥിയായി സംബന്ധിച്ചു.
പിടിഎ-എസ് എംസി അംഗങ്ങളായ ടികെ ജാഫർ, ജലീൽ കൊപ്പളം, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ രേഷ്മ എം,അധ്യാപകരായ രേഖ,കൃപ, സൗമ്യ,ഷീന, ബിജു, ഷൈബു, രാജേഷ്,രമ്യ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രഭഞ്ച കുമാർ നന്ദി പറഞ്ഞു.
Post a Comment