JHL

JHL

കുമ്പള ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് നടത്തി


കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വിവിധ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
 ക്യാമ്പിൽ നൂറിലധികം ഭിന്നശേഷിക്കാർ പങ്കെടുത്തു.

കുമ്പള ജി എസ് ബി എസിൽ വച്ച് നടന്ന ഈ ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് പ്രസിഡണ്ട് യൂ പി താഹിറ യുസുഫ് ആയിരുന്നു. വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഈ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി എ റഹ്‌മാൻ ആരിക്കടി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ പ്രേമാവതി, കൗലത്ത് ബീവി, ശോഭ, പുഷ്പലത ഷെട്ടി, പ്രേമലത, അജയ്, അൻവർ ഹുസൈൻ, രാവിരാജ് തുടങ്ങിയവരും അങ്കണവാടി വർക്കർമാരും ചടങ്ങിൽ പങ്കെടുത്തു.

 ഡോ. അരുൺ ക്യാമ്പിന് നേതൃത്വം നൽകി. ഐ സി ഡി എസ് സൂപ്പർവൈസർ ജയശ്രീ നന്ദി പറഞ്ഞു.

പഞ്ചായത്ത് ഭരണ സമിതി ഭിന്നശേഷിക്കാരുടെ സമൂഹത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ക്യാമ്പ്. ഇത് രണ്ടാം തവണയാണ് പഞ്ചായത്ത് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നത്.

 ഭിന്നശേഷിക്കാർക്ക് ഏറെ ഉപകാരവും ആശ്വാസകരവുമായ ഈ പദ്ധതി പഞ്ചായത്തിന്റെ മികച്ച പ്രവർത്തനത്തിന് ഉദാഹരണമാണ്.


No comments