JHL

JHL

വെൽഫെയർ പാർട്ടി; ടി.കെ അഷ്റഫ് ജില്ലാ പ്രസിഡൻ്റ്


കാസർകോട്(www.truenewsmalayalam.com) : വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റായി ടി.കെ അഷ്റഫിനെയും ജനറൽ സെക്രട്ടറിമാരായി സി.എച്ച് ബാലകൃഷ്ണൻ, സി.എ യൂസുഫ് എന്നിവരെയും തൃക്കരിപ്പൂരിൽ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം തെരെഞ്ഞെടുത്തു.

 അബ്ദുൽ ലത്തീഫ് കുമ്പളയാണ് ട്രഷറർ.മഹ്മൂദ് പള്ളിപ്പുഴ വൈസ് പ്രസിഡൻ്റ്, കെ.വി.പി കുഞ്ഞഹമ്മദ്, എ സഹീറ എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.

 അമ്പുഞ്ഞി തലക്ലായി, ബഷീർ ശിവപുരം, സി.എച്ച്  മുത്തലിബ്, ജുവൈരിയ എ.ജി, മുഹമ്മദ് വടക്കേക്കര, നഹാർ കടവത്ത്, എൻ.കെ.പി ഹസ്സൻ, പി.കെ അബ്ദുല്ല, പി.കെ രവി, റൈഹാനത്ത് വി, റാഷിദ് മുഹിയുദ്ദീൻ, വാസന്തി ഹൊസങ്കടി , വി.കെ അഫ്സൽ, സാഹിദ ഇല്യാസ് എന്നിവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ. 

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം, സംസ്ഥാന കമ്മിറ്റിയംഗം അസ്‌ലം ചെറുവാടി എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.


No comments