JHL

JHL

ഭിന്നശേഷി ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ കൂട്ടധർണ്ണ നടത്തി


വിദ്യാനഗർ(www.truenewsmalayalam.com) : ഭിന്നശേഷി ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിന് മുമ്പിലും ജില്ല കേന്ദ്രങ്ങളിലും കൂട്ടധർണ്ണ നടത്തി.

സൂപ്പർ ന്യൂമറിയായി ജോലി ചെയ്യുന്ന ഭിന്നശേഷി ജീവനക്കാരുടെ തസ്തിക ക്രമീകരണം പൂർത്തിയാക്കുക, സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുക, ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് അഡ്വാൻസ് അനുവദിക്കുക, സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുക.

എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കാസറഗോഡ് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു.

 ജില്ലാ പ്രസിഡണ്ട് വി ശോഭ അദ്ധ്യക്ഷയായി. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം കെ ഭാനുപ്രകാശ് സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ദാമോദരൻ സ്വാഗതവും പി.കെ വിനോദ് നന്ദിയും പറഞ്ഞു.


No comments