JHL

JHL

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ സംഘാടക സമിതിയുടെ ഷോർട്ട് പുട്ട് മത്സരം കാണികൾക്ക് ആവേശമായി


കുമ്പള(www.truenewsmalayalam.com) : കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ സംഘാടക സമിതി അംഗങ്ങൾ തമ്മിലുള്ള ഷോർട്ട് പുട്ട് മത്സരം കാണികളിൽ നിന്ന് ആവേശം കൊയ്‌തു. കായികരംഗത്തെ തങ്ങളുടെ പ്രാവീണ്യം പ്രദർശിപ്പിച്ചുകൊണ്ട് സംഘാടകർ മത്സരത്തിന് പുതുമേകി.

മത്സരത്തിൽ മൊയ്തീൻ അസീസ് കെ എം ഒന്നാം സ്ഥാനവും, ഹനീഫ് പാറ രണ്ടാം സ്ഥാനവും, അഷ്റഫ് കാർളെ മൂന്നാം സ്ഥാനവും നേടി. സൗഹൃദാത്മകമായ അന്തരീക്ഷത്തിൽ നടന്ന മത്സരം കാണികൾക്ക് ആഘോഷമായി.

സംഘാടക സമിതി കൺവീനറും, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗവുമായ അഷ്റഫ് കാർളെ സ്വാഗതം പറഞ്ഞു. കാസറഗോഡ് ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എ സൈമ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം എം എൽ എ, എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.

സംഘടക സമിതി അംഗങ്ങളായ ബിജു കലാഭവൻ, ബി എ റഹ്മാൻ, എ കെ ആരിഫ്, കെ വി യൂസഫ്, അബ്ബാസ് കൊടിയമ്മ,അഹമദ് അലി, ഫസൽപേരാൽ, മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.


No comments