JHL

JHL

ബി.എ അബ്ദുല്ല ചെമ്മനാട് നിര്യാതനായി


ചെമ്മനാട്(www.truenewsmalayalam.com) : ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിന് അടുത്ത് താമസിക്കുന്ന ബി എ അബ്ദുല്ല (78) എന്ന അന്താക്കുച്ച നിര്യാതനായി.

മുസ്‌ലിം ലീഗ് നേതാവും പഴയ കാല പ്രവാസിയും ആയിരുന്നു. സൗദി അറേബ്യയിലെ അൽഖോബാർ അഹമ്മദ് ഈസാ അൽ ജലാഹിമ കമ്പനിയിൽ 30 വർഷം ജോലി ചെയ്തു. 

 മുസ്‌ലിം ലീഗ് ചെമ്മനാട് ഒന്നാം വാർഡ് കമ്മിറ്റി അദ്ദേഹത്തെ കഴിഞ്ഞ വർഷം ആദരിച്ചിരുന്നു. 

പരേതരായ ബി കെ അഹമ്മദ് ചെമ്മനാട് ( കീഴൂർ) ൻ്റെയും മറിയുമ്മ യുടെയും മകൻ ആണ്.

ഭാര്യ: മൈമൂന

മക്കൾ : ബി എ  സാഹിറ, ബി എ അഹമ്മദ് ഷമീം ( ബിസിനസ് ), ബി എ മുഹമ്മദ്  റബീഹ് ( സൗദി അറേബ്യ), ബി എ അബ്ദുറഹ് മാൻ റാഷിദ്, ബി എ റഹീസ് (ഇരുവരും ദുബൈ).

മരുമക്കൾ : റുബീന പെരുമ്പള, റൈഹാന കോപ്പ, നിലോഫർ ചെമ്മനാട്, അഫ്നാസ് കുമ്പള, പരേതനായ അബ്ബാസ് മായിപ്പാടി.

സഹോദരങ്ങൾ : അബ്ദുൽ ഖാദർ ചെമ്മനാട്, പരേതയായ ആസിയാബി കോളിയാട്.


No comments