ലക്ഷങ്ങൾ വിലവരുന്ന പുകയില ഉല്പന്നങ്ങളുമായി കോഴിക്കോട് സ്വദേശികൾ കുമ്പളയിൽ പിടിയിൽ
കുമ്പള(www.truenewsmalayalam.com) : ലക്ഷങ്ങൾ വിലവരുന്ന പുകയില ഉല്പന്നങ്ങളുമായി കോഴിക്കോട് സ്വദേശികൾ കുമ്പളയിൽ പിടിയിൽ.
കര്‍ണ്ണാടകയില്‍ നിന്നു കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 4,82,514 പാക്കറ്റ് പുകയില ഉള്‍പ്പന്നങ്ങളുമായാണ് കോഴിക്കോട്, വെള്ളിപ്പറമ്പ് സ്വദേശി എന്‍ പി അസ്‌ക്കര്‍ അലി (36), കോഴിക്കോട്, പന്നിയങ്കര, സ്വദേശി സാദിഖ് അലി (41) എന്നിവരെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്.
രണ്ടിടങ്ങളിൽ നിന്നായി പിടികൂടിയ പുകയില ഉൽപ്പന്നങ്ങൾക്ക് 50 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.
എസ് ഐ വി കെ വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അസ്‌ക്കര്‍ അലിയെ മൊഗ്രാലിൽ വച്ച് പിടികൂടിയത്. ഇയാളിൽ നിന്നും 3,12,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങലാണ് കണ്ടെടുത്തത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ചന്ദ്രന്‍, ഹരിശ്രീ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
എസ് ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാദിഖ് അലിയെ കുമ്പള ദേശീയ പാതയില്‍ വച്ച് പിടികൂടിയത്. ഇയാളിൽ നിന്നും ചാക്കില്‍ കെട്ടിയ നിലയിൽ 1,70,514 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി. പൊലീസ് സംഘത്തില്‍ സി പി ഒ മാരായ വിനോദ്, മനു എന്നിവരും ഉണ്ടായിരുന്നു.
Post a Comment