ജി എച്ച് എസ് കുമ്പള 1991 ബാച്ച് സമാഗമം ഡിസംബർ 21 ന് ; ലോഗോ പ്രകാശനം ചെയ്തു
കുമ്പള: കുമ്പള ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ 1991 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം ഡിസംബർ 21 ന് കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പരിപാടിയുടെ ലോഗോ സംസ്ഥാന സ്കൂൾ കായികമേള അത്‌ലറ്റിക്സ് സ്വർണ മെഡൽ ജേതാവ് നിയാസ് അംഗടിമുഗർ നിർവഹിച്ചു. 1991 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥിയും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷറഫ് കർള അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥികളായ മഹാത്മ കോളജ് മാനേജിംഗ് ഡയറക്ടർ ആൻഡ് പ്രിൻസിപ്പാൾ കെ എം എ സത്താർ, കേരള ജേർണലിസ്റ്റ്സ് യൂണിയൻ കാസറഗോഡ് ജില്ല പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് മാസ്റ്റർ ഉളുവാർ, പ്രവാസി വ്യാപാരി ബി എം അബൂബക്കർ സിദ്ദീഖ് ബംബ്രാണ, ജെ എച്ച് എൽ ബിൽഡേഴ്സ് സി ഇ ഒ അബ്ദുൽ ലത്തീഫ്, കുമ്പള ഗവ. ഹയർ സെക്കൻ്ററിസ്കൂൾ പി.ടി.എ വൈസ് പ്രസി. മൊയ്തീൻ അസീസ്, ആരിക്കാടി, സാമൂഹിക പ്രവർത്തകൻ നൂർ ജമാൽ എന്നിവർ പങ്കെടുത്തു.
ഡിസംബർ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ 3 മണി വരെയാണ് പരിപാടി. 90 - 91 കാലഘട്ടത്തിൽ പഠിച്ച സഹപാഠികളും അവരുടെ കുടുംബവും സംഗമിക്കുന്ന പരിപാടിയിൽ അധ്യാപകരെയും ഓങ്കെടുപ്പിക്കാനുള്ള ശ്രമം നടത്തുന്നതായി സംഘാടകർ പറഞ്ഞു. പരിപാടിക്ക് കൊഴുപ്പേകാൻ ഗാനമേളയും ഉണ്ടായിരിക്കും.
Post a Comment