JHL

JHL

രാവിലെ അരമണിക്കൂർ വ്യായാമം, ഒപ്പം ഉല്ലാസയാത്രയും; മെക് 7 ഹെൽത്ത് ക്ലബ് പ്രവർത്തനം ശ്രദ്ധേയമാവുന്നു


മൊഗ്രാൽ(www.truenewsmalayalam.com) : പ്രഭാത വ്യായാമത്തിൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച മെക്7 ഹെൽത്ത് ക്ലബ് പ്രവർത്തനം ശ്രദ്ധ നേടുന്നു.പ്രഭാത വ്യായാമത്തിൽ ഏറെയും പ്രായം മറന്നുകൊണ്ട് മുതിർന്നവരാണ് എത്തുന്നത് എന്നത് ഹെൽത്ത് ക്ലബ്ബിനെ വ്യത്യസ്തമാക്കുന്നു.

ഒപ്പം കൂടാൻ യുവാക്കളുമുണ്ട്. ട്രെയിനർമാരാകട്ടെ യുവാക്കളും.

 മൊഗ്രാലിൽ രൂപംകൊണ്ട മെക് 7ഹെൽത്ത് ക്ലബ് ഒരുമാസം പിന്നിടുമ്പോൾ തന്നെ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്.ആരോഗ്യ ബോധവൽക്കരണ പരിപാടിയും,കേരളപ്പിറവി ദിനവും ആരോഗ്യ കേരളം എന്ന പേരിൽ വ്യായാമത്തിലൂടെ തന്നെ സംഘടിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു.

 അതിനിടെ ഏകദിന ഉല്ലാസയാത്രയ്ക്കും മെക് 7 സമയം കണ്ടെത്തി.നീലേശ്വരം ഹൗസ് ബോട്ടിലാണ് ഹെൽത്ത് ക്ലബ് അംഗങ്ങൾ ഉല്ലാസയാത്ര നടത്തിയത്.

അവിടെയും വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.നാട്ടറിവ്, അനുഭവങ്ങൾ പങ്കുവെക്കൽ,ഇശൽ ഗ്രാമത്തിലെ കലാകാരന്മാരുടെ ഗാനാലാപനം, ചോദ്യോത്തരം തുടങ്ങിയ പരിപാടികളിൽ പ്രായം മറന്ന് മുതിർന്നവരും പങ്കെടുത്തു. പരിപാടിക്ക് കോഡിനേറ്റർമാരും, ട്രെയിനർമാരും നേതൃത്വം നൽകി.


No comments