മൊഗ്രാൽ സർവ്വ കായിക മേഖലയിലും കയ്യൊപ്പ് ചാർത്തുന്നു ; കൊച്ചിയിൽ നടന്ന കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം ഗുസ്തി മത്സരത്തിൽ സ്വർണ്ണമെഡൽ നേടി മൊഗ്രാൽ കോട്ട സ്വദേശി മുഹമ്മദ് യാക്കൂബ്
മൊഗ്രാൽ : ഫുട്ബോളിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന മൊഗ്രാൽ ഗ്രാമത്തിലെ കായിക പ്രതിഭകൾ മറ്റു കായിക മേഖലകളിൽ കൂടി മികവ് തെളിയിക്കുന്നത് ശുഭ സൂചനയാണ്. കാർറാലി, ഗുസ്തി, പവർ ലിഫ്റ്റിംഗ്, ഓട്ടം എന്നീ ഇനങ്ങളിൽ ദേശീയ - സംസ്ഥാന തല മത്സരങ്ങളിൽ മികവ് തെളിയിക്കുക വഴി സർവ്വ കായിക മേഖലയിലും കയ്യൊപ്പ് ചാർത്തുന്ന ഗ്രാമമായി മൊഗ്രാൽ മാറിയിരിക്കുകയാണെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ പറഞ്ഞു.
കൊച്ചിയിൽ നടന്ന കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം ഗുസ്തി മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ മൊഗ്രാൽ കോട്ട സ്വദേശി മുഹമ്മദ് യാക്കൂബ് വൈ. പിയെ അനുമോദിക്കാനായി മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ചടങ്ങ് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.
ദേശീയവേദി പ്രസിഡന്റ് ടി.കെ അൻവർ അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹാദി തങ്ങൾ മുഖ്യാതിഥിയായിരുന്നു.
മുഹമ്മദ് യാക്കൂബിന് പ്രമുഖ പ്രവാസി വ്യവസായി ഹമീദ് സ്പിക് ഉപഹാരം സമർപ്പിച്ചു.
എം. മാഹിൻ മാസ്റ്റർ, എം.എ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, മുഹമ്മദ് അബ്കോ, എം.ജി.എ റഹ്മാൻ, കെ.പി മുഹമ്മദ്, ടി.കെ ജാഫർ, അഷറഫ് പെർവാഡ്, യൂസഫ് പാച്ചാണി, എം എ അബൂബക്കർ സിദ്ദീഖ്, ബി.കെ അൻവർ, ഷരീഫ് ദീനാർ, മുർഷിദ് മൊഗ്രാൽ, ബി.കെ കലാം, വിശ്വൻ ബണ്ണാത്തംകടവ് തുടങ്ങിയവർ പ്രസംഗിച്ചു.
സെക്രട്ടറി ബി.എ മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറർ മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദിയും പറഞ്ഞു.

Post a Comment