വിനോദത്തിനായി കുടുംബത്തോടൊപ്പം മൊഗ്രാൽ കടപ്പുറത്തെത്തിയ ബംഗളൂരു സ്വദേശിയായ യുവാവ് കടലിൽ അടിയൊഴുക്കിൽപ്പെട്ടു മരിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : വിനോദത്തിനായി കുടുംബത്തോടൊപ്പം മൊഗ്രാൽ കടപ്പുറത്തെത്തിയ ബംഗളൂരു സ്വദേശിയായ യുവാവ് അടിയൊഴുക്കിൽപ്പെട്ടു മരിച്ചു.
ബംഗ്ളൂരു ജയനഗർ സ്വദേശി മീർ മുഹമ്മദ് ഷാഫി (33) ആണ് തിങ്കളാഴ്ച്ച വൈകുന്നേരം മൊഗ്രാൽ കടപ്പുറത്തുണ്ടായ അപകടത്തിൽ മരിച്ചത്.
രണ്ടു ദിവസം മുമ്പാണ് മീർ മുഹമ്മദ് ഷാഫി കുടുംബതോടൊപ്പം മൊഗ്രാലിലെ സ്വകാര്യ റിസോർട്ടിൽ എത്തിയത്. വൈകുന്നേരം മൊഗ്രാൽ കടപ്പുറത്ത് ഇവർ എത്തിയിരുന്നു.
കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു കുട്ടി തിരമാലയിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മീർ മുഹമ്മദ് ഷാഫി. കുട്ടിയെ രക്ഷിച്ച ശേഷം നിൽക്കുന്നതിനിടയിൽ ആഞ്ഞടിച്ച തിരമാലയിൽപ്പെട്ടാണ് മീർ മുഹമ്മദ് ഷാഫി അപകടത്തിൽപ്പെട്ടത്.
മൊഗ്രാൽ നാങ്കി കടപ്പുറത്തെ മത്സ്യ തൊഴിലാളിയായ റഫീഖ് ഉടൻ കരയ്‌ക്കെടുത്തുവെങ്കിലും രക്ഷിക്കാനായില്ല.. മൃതദേഹം കുമ്പള സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: ജബൈരിയ.
മക്കൾ: അനിയ, ഹാറൂൺ.
Post a Comment