JHL

JHL

ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ല; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


ഖത്തർ(www.truenewsmalayalam.com) : ഖത്തർ ഇൻകാസ് കാസർഗോഡ് ജില്ലയുടെ 2024 -2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു.
  ഐസിസി ബാംഗ്ലൂർ ഹാളിൽ പ്രസിഡണ്ട് ശഫാഫ് ഹാപ്പയുടെ അധ്യക്ഷതയിൽ  നടന്ന  കാസര്‍ഗോഡ് ജില്ല ഇന്‍കാസ് ജനറൽ  ബോഡി യോഗത്തില്‍ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ 2024-26 ലെ പുതിയ ജില്ലാ കമ്മിറ്റി  ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വ്വഹിച്ചു.  

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷിബു കല്ലറ ഉദ്ഘാടനം ചെയ്ത  യോഗത്തില്‍  ജില്ലാ ജനറല്‍ സെക്രട്ടറി സുനിൽ ജേക്കബ്ബ് സ്വാഗതം പറഞ്ഞു.ജില്ലാ യൂത്ത് വിങ് ഭാരവാഹികളെ  ഇൻകാസ് സെൻട്രൽ  കമ്മിറ്റി യൂത്ത് വിങ് പ്രസിഡണ്ട് ദീപക് സി.ജെ  പ്രഖ്യാപിച്ചു. 

പുതിയ സംഘടനാ  വർഷത്തേക്കുള്ള ഭാരവാഹികളായി രക്ഷാധികാരി ശഫാഫ് ഹാപ്പ , ഉപദേശക സമിതി ചെയർമാൻ മുനീർ മുഹമ്മദ് , പ്രസിഡന്റ്‌ സുനിൽ ജേക്കബ്ബ്  ,   ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് , ട്രഷറർ ജയൻ കാഞ്ഞങ്ങാട്  എന്നിവരെ തിരഞ്ഞെടുത്തു.

 ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റായി മുഹമ്മദ് മുഷാഫിക് ,ജനറൽ സെക്രട്ടറി അനീഷ് കാഞ്ഞങ്ങാട്,ട്രഷറർ ഉനൈഫ് എന്നിവരെയും തിരഞ്ഞെടുത്തു.

 തുടർന്ന് തുടർച്ചയായി രണ്ടാം തവണ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ അംഗമായ ശ്രീമതി ജോളി മാത്യുവിന് ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാകമ്മിറ്റിയുടെ വകയുള്ള മൊമെന്റോ ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ രക്ഷാധികാരി ശഫാഫ് ഹാപ്പ സമ്മാനിച്ചു .

ഇന്‍കാസ്  സെൻട്രൽ കമ്മറ്റി ട്രഷറർ ഈപ്പൻ തോമസ് , ഇൻകാസ് ഖത്തർ വനിതാ വിംഗ് ആക്ടിംഗ് പ്രസിഡന്റ് മെഹ്സാന, സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ഷമീർ പൊന്നൂരാൻ, സെക്രട്ടറിമാരായ ജിഷ ജോര്‍ജ്,  മഞ്ജുഷ ശ്രീജിത്ത്, വിവിധ ജില്ലാ കമ്മിറ്റി നേതാക്കളായ  ജയപാൽ മാധവന്  ,ആഷിഖ് തിരൂർ, അബ്ദുൽ ലത്തീഫ്, സണ്ണി അബ്രഹാം, ഇൻകാസ് ഖത്തർ യൂത്ത് വിംഗ് ജനറൽ സെക്രട്ടറി വികാസ് പി നമ്പ്യാർ, ജോളി മാത്യു തുടങ്ങിയവർ പുതുതായി നിലവിൽ വന്ന കമ്മിറ്റിക്ക് ആശംസ അറിയിച്ചു സംസാരിച്ചു.

 പുതുതായി തിരഞ്ഞെടുത്ത ഇൻകാസ് യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് മുഷാഫിക് നന്ദിയും പറഞ്ഞു.


No comments