JHL

JHL

മൊഗ്രാലിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല ഫുട്ബോൾ ഗ്രൗണ്ടിൽ ഉപേക്ഷിച്ച കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്

കുമ്പള : യുവാവിനെ കഴുത്തറുത്ത് കൊന്ന് തല ഫുട്ബോൾ പോലെ തട്ടിക്കളിച്ച കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയും ഒന്നരലക്ഷം രൂപ പിഴയും.  കാസറഗോഡ് ജില്ലാ അഡിഷണൽ സെഷൻസ് (രണ്ട്)  ജഡ്ജ് കെ പ്രിയയാണ്  ശിക്ഷ വിധിച്ചത്. കുമ്പള  സ്റ്റേഷൻ പരിധിയിലെ അബ്‌ദുൾ സലാമിനെ കഴുത്തറുത്ത് കൊന്ന കേസിലാണ് വിധി . സിദ്ദിഖ് (46) , ഉമ്മർ ഫാറൂഖ് (36) ,സഹീർ(36), നിയാസ്( 38), ഹരീഷ്(36), ലത്തീഫ് (43) എന്നിവരെയാണ് ശിക്ഷിച്ചത് .   2017 ഏപ്രിൽ 30 നാണ് സംഭവം . കുമ്പള , കാസറഗോഡ് സ്റ്റേഷനുകളിൽ കൊലപാതക കേസുൾപ്പെടെ കേസുകയിൽ പ്രതിയാണ് കൊല്ലപ്പെട്ട സലാം . കേസിൽ പ്രതിയായ സിദ്ദിഖിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതിന്റെ വൈരാഗ്യത്തിലാണ് സലാമിനെ കൊലപ്പെടുത്തിയത് . കേസന്വേഷണത്തിൽ മികവാണ് പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ കാരണമായത് .  കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ കുമ്പള ഇൻസ്‌പെക്ടർ ഇപ്പോൾ ബേക്കൽ ഡി വൈ എസ് പി മനോജ് വി വി യുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . എസ് ഐ ആയിരുന്ന ഗോപാലൻ, ജയശങ്കർ , സ്‌ക്വഡ് അംഗങ്ങളായിരുന്ന ബാലകൃഷ്ണൻ , നാരായണൻ  എന്നിവരും അന്വേഷണത്തിന്റെ ഭാഗമായിരുന്നു . പ്രോസിക്യൂഷന് വേണ്ടി ജി ചന്ദ്രമോഹൻ , ചിത്രകല എന്നിവർ ഹാജരായി .


No comments